+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ ഇ​ന്‍​ക്യുബേ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​ക്യുബേ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് സ്റ്റാ​ര്‍​ട്ട​പ്പു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള
കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ ഇ​ന്‍​ക്യുബേ​ഷ​ന്‍  സെ​ന്‍റ​റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​ക്യുബേ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് സ്റ്റാ​ര്‍​ട്ട​പ്പു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ജി​ല്ല​യി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്‍​ക്യുബേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്.
ടെ​ക്നോ​ള​ജി രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കു​ന്ന ഏ​തു സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ള്‍​ക്ക് ഓ​ഫീ​സ് സ്പേ​സ്, നി​ബ​ന്ധ​ന​ക​ള്‍​ക് വി​ധേ​യ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം, സാ​ങ്കേ​തി​ക സ​ഹാ​യം, നി​ക്ഷേ​പ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സ​ഹാ​യ​ങ്ങ​ളാ​ണ് കേ​ര​ള സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.
അ​ന്താ​രാ​ഷ്ട്ര സ്റ്റാ​ര്‍​ട്ട​പ്പ് കോ​ണ്‍​ഫ​റ​ന്‍​സു​ക​ള്‍, കോ​ഴി​ക്കോ​ട് ഐ​ഐ​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം തു​ട​ങ്ങി അ​ന്താ​രാ​ഷ്ട്ര സ്റ്റാ​ര്‍​ട്ട​പ്പ് പ്ര​ദ​ര്‍​ശ​ന മേ​ള​ക​ളി​ല്‍ വ​രെ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും കൂ​ടി ല​ഭി​ക്കു​മെ​ന്ന​താ​ണ് കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റ ഇ​ന്‍​ഡ​ക്‌​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ത്യേ​ക​ത. കൂ​ടാ​തെ ഇ​ന്‍റ​ര്‍​നെ​റ്റ് ലോ​ക​ത്തു വി​ല​പി​ടി​പ്പു​ള്ള ക്ലൗ​ഡ് സ​ര്‍​വീ​സു​ക​ളും ഡെ​വ​ല​പ്മെ​ന്‍റ് ടൂ​ളു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്നു. മി​ക​ച്ച ആ​ശ​യ​ങ്ങ​ളെ വി​പ​ണി മൂ​ല്യ​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ സം​രം​ഭ​ക​ര്‍​ക്ക് കേ​ര​ള സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍ ന​ല്‍​കു​ന്ന 12 ല​ക്ഷം രൂ​പ ഇ​ന്നൊ​വേ​ഷ​ന്‍ ഗ്രാ​ന്‍റ് സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 20 ആ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ്യ​തി. താ​ത്പ​ര്യ​മു​ള്ള സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ wwwts.artupmission.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് sawadts@artupmission.in എ​ന്ന ഇ-​മെ​യി​ലി​ല്‍ ബ​ന്ധ​പ്പെ​ടു​ക.