ബാലതാരമായി എത്തി മലയാളികളുടെ മനംകവർന്ന നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞെങ്കിലും താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ പുറത്തുവരുന്ന ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിക്കുന്നത്.
ഇപ്പോഴിതാ കാവ്യയുടെ ആദ്യചിത്രമായ പൂക്കാലം വരവായി എന്ന സിനിമയെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ കമൽ. നൂറിലധികം കുട്ടികളുടെ കൂട്ടത്തില്‍ നിന്നാണ് ചിത്രത്തിന് വേണ്ടി കാവ്യയെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു.
അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ താന്‍ കാവ്യേ എന്ന് വിളിച്ചുവെന്നും അപ്പോള്‍ കാവ്യ അല്ല കാവ്യ മാധവന് ആണ് എന്ന് കുട്ടിത്താരം മറുപടി പറ ഞ്ഞുവെന്നും കമൽ ഓർമിച്ചു. മുഖത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നുവെന്നും ആ നാണം കാരണമാണ് പൂക്കാലം വരവായിയിലേക്ക് കാ വ്യയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആ സിനിമയിൽ ഒരു കുട്ടിക്ക് കാവ്യ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്ന സീനുണ്ട്. വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ കാവ്യ എന്നെ നോക്കും. ഇങ്ങോട്ടു നോക്കല്ലേ, ആ കുട്ടിയെ നോക്കി ചെയ്യൂ എന്ന് എത്ര പറഞ്ഞിട്ടും കാവ്യ അനുസരിച്ചില്ല. വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ശരിയായോ എന്ന ചോദ്യാര്‍ഥം കാവ്യ എന്നെ നോക്കും. അവസാനം ആരോ തല്ലും എന്ന് പറഞ്ഞപ്പോഴാണ് കാവ്യ ആ രംഗം ഓകെ ആക്കിയത്.'
ഇനി തെറ്റിച്ചാൽ അടിതരും എന്നുപറഞ്ഞു; അടുത്ത ടേക്ക് ഓകെയായി
03:09 PM Sep 26, 2021 | Deepika.com