പറമ്പ: കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം 68-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പൗലോസ് മഴുവഞ്ചേരിയെ ആദരിച്ചു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വി.സി. തോമസ് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി കിഴക്കരക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് മാത്യു, ഏലമ്മ ജോൺ, പ്രമോദ്, ലോറൻസ് ജോസഫ്, അന്നമ്മ മാത്യു, വാർഡ് മെമ്പർ ജോജി പുല്ലാംഞ്ചേരി, മാത്യൂസ്, തോമസ്, കെ.വി. ബാബു എന്നിവർ സംസാരിച്ചു.
അനുമതിയില്ലാതെ പ്രകടനം; 30 പേർക്കെതിരേ കേസ്
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ബല്ല കടപ്പുറത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയ മുപ്പതോളം പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.ശബരിമല കേസിൽ സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു കഴിഞ്ഞദിവസം രാത്രി പ്രകടനം നടത്തിയത്.