കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് സ്വർണം. ഇപ്പോൾ ഇതാ സ്വർണത്തിന്റെ രാഷ്ട്രീയം' പ്രമേയമാക്കി മലയാളത്തിൽ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോൻ ചിത്രം ‘വരാൽ' ആണ് പ്രേക്ഷകരിൽ സസ്പെൻസ് നിറയ്ക്കുന്നത്.
വരാലിന്റെ പുതിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സ്വർണത്തിന്റെ രാഷ്ട്രീയം എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിൽ ഒരു പൊളിറ്റിക്കൽ ഡ്രാമ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററിൽ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
തികച്ചും ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന "വരാൽ" എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സണ്ണി വെയ്ൻ, സായ്കുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ എസിപി ലാൽജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അനൂപ് മേനോൻ തിരക്കഥ ഒരുക്കുന്ന വരാൽ ടൈം ആഡ്സ് എന്റർടൈയ്ൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് നിർമിക്കുന്നത്.
സ്വർണത്തിന്റെ രാഷ്ട്രീയം; സസ്പെൻസുമായി അനൂപ് മേനോന്റെ "വരാൽ'
07:00 PM Sep 22, 2021 | Deepika.com