ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഗാനങ്ങൾ ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ഹിന്ദിയിലും മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ ദീദി എന്ന ഉഷ ഉതുപ്പ് സംഗീതസാന്നിധ്യമറിയിച്ചു.
ഇപ്പോഴിതാ, തനിക്ക് മറ്റാരെയും പോലെ പാടാൻ കഴിയില്ലെന്ന് പറയുകയാണ് ഉഷ ഉതുപ്പ്. സംഗീതം തനിക്ക് ബിസിനസ് അല്ലെന്നും ആശയവിനിമയത്തിനുള്ള ഉപാധിയാണെന്നുമാണ് ദീദിയുടെ പക്ഷം.
ഈ ലോകത്ത് കെ.ജെ. യേശുദാസിനെ പോലെ, എസ്പിബിയെ പോലെ, ചിത്രയെയും സുജാതയെയും പോലെ പാടുന്നവരുണ്ട്. പക്ഷേ, തനിക്കൊരിക്കലും അവരെ പോലെ പാടാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ടെന്നും പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ലെന്നും ദീദി കൂട്ടിച്ചേർത്തു.
'അവര്‍ക്കും എന്നെപോലെ പാടാനാവില്ലല്ലോ. അതുകൊണ്ട് താന്‍ എങ്ങനെയാണോ അതില്‍ ഹാപ്പിയാണ്. ഇക്കാലത്ത് എല്ലാവരുടെയും ശബ്ദം ശ്രോതാക്കള്‍ ആസ്വദിക്കുന്നുണ്ട്. ആര് പാടുന്നു എന്നതിലല്ല, പാട്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിലാണ് കാര്യം.' -ഉഷ ഉതുപ്പ് പറയുന്നു.
"പത്തു ജന്മമെടുത്താലും ചിത്രയെപ്പോലെ പാടാനാകില്ല'
07:14 PM Sep 19, 2021 | Deepika.com