ഹോട് ഷോട്, ബോളി ഫെയിം ആപ്പുകളെക്കുറിച്ച് എനിക്ക് അറിവില്ല, ഞാന്‍ എന്റെ ജോലിയില്‍ തിരക്കിലായിരുന്നു, അതുകൊണ്ടുതന്നെ ഭര്‍ത്താവ് രാജ് കുന്ദ്ര എന്താണു ചെയ്തിരുന്നത് എന്ന് അറിയില്ല. ഭര്‍ത്താവിനെ കൈവിട്ട് ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ മൊഴി.
നീലച്ചിത്ര നിര്‍മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 1400-ല്‍ അധികം പേജ് വരുന്ന ഉപകുറ്റപത്രത്തിലാണ് ശില്പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.
2015ലാണ് കുന്ദ്ര വിയാന്‍ ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ താനും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചെന്നും ശില്പയുടെ മൊഴിലുണ്ട്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ നീലച്ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആപ്പുകളാണ് ഹോട് ഷോടും ബോളിഫെയിമും. നീലച്ചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിയാന്‍ എന്റെര്‍പ്രൈസസിന്റെ മുംബൈയിലെ ഓഫീസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.
രാജ് കുന്ദ്രയ്ക്കു പുറമേ വിയാന്‍ ഇന്‍ഡസ്ട്രീസ് ഐ ടി തലവന്‍ റയാന് തോര്‍പെ, യഷ് താകൂര്‍, സന്ദീപ് ബക്ഷി എന്നിവര്‍ക്കെതിരേയുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പതു പ്രതികള്‍ക്കെതിരേ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയെയും കൂട്ടാളികളെയും നീലച്ചിത്ര നിര്‍മാണത്തിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നാലുപേര്‍ അന്വേഷണസമയത്തു തന്നെ രാജ് കുന്ദ്രയ്ക്കെതിരായി മൊഴി നല്‍കിയിരുന്നു. ഇവരെ കേസില്‍ മാപ്പുസാക്ഷികളാക്കുമെന്നു കരുതുന്നു.
രാജ് കുന്ദ്ര എന്താണു ചെയ്തിരുന്നത് എന്നറിയില്ല: ശില്പ ഷെട്ടി
05:44 PM Sep 18, 2021 | Deepika.com