ജീത്തു ജോസഫിന്റെ ദൃശ്യം ഇന്തോനേഷ്യയിലേക്ക് പറക്കുന്നു. ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം. ജീത്തു ജോസഫ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ജക്കാർത്തയിലെ പിടി ഫാൽക്കൺ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ ചിത്രം റീമേക്ക് ചെയ്തിരുന്നു.
ദൃശ്യം മലയാളത്തിൽ റിലീസായി എട്ടു വർഷത്തിന് ശേഷമാണ് ഇന്തോനേഷ്യയിൽ റീമേക്കിന് ഒരുങ്ങുന്നത്.
ദൃശ്യം ഇന്തോനേഷ്യയിൽ ദൃശ്യമാകും
02:51 PM Sep 17, 2021 | Deepika.com