മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിന് കൃഷ്ണശ്രീ എം.ജെ അര്‍ഹയായി. അശോക് ആര്. നാഥ് സംവിധാനം ചെയ്ത "കാന്തി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ (2020), സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥ പറഞ്ഞ കാന്തിയില്‍, നീലമ്മയുടെ മകള്‍ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീയെ മികച്ച ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.
ഥന്, പച്ച, ചാച്ചാജി തുടങ്ങിയ ചിത്രങ്ങളിലും പളുങ്ക്, രണ്ടാം പ്രതി തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലും ഇതിനോടകം കൃഷ്ണശ്രീ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം നിര്‍മലാഭവന്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണശ്രീ ഫിലിം പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ സദാനന്ദന്റെ മകളാണ്.