ഇടുക്കി: യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം പ്രതിനിധികൾ ജില്ലയിൽ സന്ദർശനം നടത്തി. പ്രകൃതി ദുരന്തത്തിലുണ്ടായ വ്യാപകനാശ നഷ്ടം, ജീവാപായം, ജീവനോപാധികൾക്കുണ്ടായ നഷ്ടങ്ങൾ എന്നിവയെ കുറിച്ച് ജില്ലാകളക്ടർ വിശദീകരിച്ചു.
വീടുകൾ ഉൾപ്പെടെയുള്ള പുനരധിവാസ പ്രശ്നങ്ങളിൽ ജില്ല അഭിമുഖീകരിക്കുന്ന കാര്യങ്ങൾ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം പ്രതിനിധികളെ ബോധ്യപ്പെടുത്തി. പുനരധിവാസം, കൃഷി, മൃഗസംരക്ഷണം, തൊഴിൽമേഖല എന്നിവ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ് പ്രതിനിധികളുമായി സംഘം ചർച്ച നടത്തി
യുഎൻഡിപി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ജോ ജോണ് ജോർജ്, ഒഡിഷ സ്റ്റേറ്റ് ഹെഡ് അഭ മിശ്ര, ഡിസാസ്റ്റർ ആന്റ് റിസ്ക് റിഡക്ഷൻ സ്പെഷലിസ്റ്റ് രഞ്ജിനി മുഖർജി എന്നിവരാണ് ജില്ലാകളക്ടറും ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. തുടർന്ന് സംഘം ചെറുതോണി പാലം, ഗാന്ധിനഗർ കോളനി എന്നിവിടങ്ങൾ സന്ദർശിച്ചു.
കൊന്നത്തടിയിൽ കുടുംബശ്രീ അംഗങ്ങളിൽനിന്നു പ്രതിനിധികൾ വിവരങ്ങളാരാഞ്ഞു. യുഎൻഡിപി ജില്ലാ പ്രോജക്ട് ഓഫീസർ അബ്ദുൾ നൂർ സംഘത്തോടൊപ്പമുണ്ടായിരുന്നു.