ബുദ്ധിമാനായ മാധവൻ എന്ന ബാലന്റെ ധീരമായ പോരാട്ടത്തിന്റെ കഥ പറയുന്ന മാഡി എന്ന മാധവൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ആൻമെ ക്രിയേഷൻസിനു വേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമിക്കുന്ന ഈ ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു. ഫിലിമായൻ ഇന്ത്യ ആണ് ഈ ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
പ്രഭു, മാസ്റ്റർ അഞ്ജയ്, റിച്ച പാലോട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, തലൈവാസൽ വിജയ്, സുൽഫി സെയ്ത്, നിഴലുകൾ രവി, ഷവർ അലി, റിയാസ് ഖാൻ, വയ്യാ പുരി, കഞ്ചാ കറുപ്പ് , മുത്തുകലൈ, അദിത് അരുൺ, ഭാനുപ്രകാശ്, നേഹഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.
മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും നിർമ്മിക്കുന്ന ഈ ചിത്രം ഫിലിമായൻ ഇന്ത്യ ഉടൻ റിലീസ് ചെയ്യും.
മാഡി എന്ന മാധവൻ: മാധവൻ എന്ന ബാലന്റെ കഥ
05:25 PM Sep 15, 2021 | Deepika.com