സമൂഹത്തിലും സിനിമ മേഖലയിലും ഉണ്ടാകുന്ന പ്രശ്നങ്ങളിലൊക്കെ തന്റേതായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് റിമ. താരത്തിന്റെ ചില തുറന്നുപറച്ചിലുകള്‍ വിവാദത്തിനും ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
വാരിയംകുന്നന് എന്ന ചിത്രത്തില്‍ നിന്ന് ആഷിഖ് അബു പിന്മാറിയതിനെ തുടര്‍ന്ന് റിമയുടെയും ആഷിഖിന്റെയും പോസ്റ്റുകള്‍ക്ക് വ്യക്തി അധിക്ഷേപ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ഒരാള്‍ പങ്കുവച്ച കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് റിമ.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു കമന്റ് വന്നത്. ചിത്രത്തിന് വന്ന കമന്റിന് താരം ചുട്ടമറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. നിഖില്‍ നിഖില്‍ എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്നാണ് റിമയുടെ ചിത്രത്തിന് താഴെ കമന്റ് വന്നത്. നിങ്ങളെ കാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടെന്നാണ് ഇയാളുടെ കമന്റ്.
എന്നാല്‍ ഇതിന് റിമ നല്ല തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്. റിമയുടെ മറുപടി ഇങ്ങനെയായിരുന്നു, നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്ഫിഡന്സുള്ള ആള്‍ക്കാരാണ് അവര്‍ എന്നായിരുന്നു താരം ഇതിന് മറുപടി നല്‍കിയത്. താരത്തിന്റെ മറുപടി നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇതിനിടെ മറ്റൊരാള്‍ കൂടി അധിക്ഷേപ പരമായ കമന്റുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനും താരം വ്യക്തമായ മറുപടി നല്കി.
പാവാട അലക്കി ആഷിഖ് കൂടെയുണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി വെറുതെ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് താരം നല്കിയ മറുപടി ഇങ്ങനെയായിരുന്നു, അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ, നമ്മള് അത് നിസാരമായി കാണരുത്. എന്റെ ബാഗുകള്‍ കൊണ്ടു നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം. റിമ മറുപടിയായി കുറിച്ചു.
ഇത്തരം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നാണ് ഒരുവിഭാഗം ആരാധകരും പറയുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
കമന്റിൽ പാവാടയും ബാഗും; ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍
05:00 PM Sep 15, 2021 | Deepika.com