ചെന്പേരി: കണ്ണൂർ അൽസലാമ കണ്ണാശുപത്രിയും ലയൺസ് ക്ലബ് ഇന്റർനാഷണൽ ചെന്പേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാന്പും 29ന് രാവിലെ 9.30 മുതൽ ചെന്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും.
ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. നേത്ര പരിശോധനയിൽ അർഹരായ രോഗികൾക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായിരിക്കും. അഡ്വാൻസ് നൽകി ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടയും ലഭ്യമാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവരിൽ ആദ്യത്തെ 100 പേർക്ക് മാത്രമായിരിക്കും ക്യാന്പിൽ പ്രവേശനം. ഫോൺ: 9447866989, 0460 2212098.