മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് "ആയിഷ'. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. ആഷിഫ് കക്കോടിയുടേതാണ് രചന.
ഇന്തോ - അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. എം ജയചന്ദ്രനാണ് സംഗീതം.
ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ആയിഷയുടെ ചിത്രീകരണം 2022 ജനുവരിയിൽ ആരംഭിക്കും.
ആയിഷ: മലയാള - അറബിക് ചിത്രവുമായി മഞ്ജു
05:39 PM Sep 12, 2021 | Deepika.com