കാ​ണെ​ക്കാ​ണെ​യു​മാ​യി സോ​ണി ലൈ​വ് മ​ല​യാ​ള​ത്തി​ലേ​ക്ക്; റി​ലീ​സ് 17ന്

05:17 PM Sep 12, 2021 | Deepika.com

ഉ​യ​രെ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ​ടോ​വി​നോ​യും സം​വി​ധാ​യ​ക​ൻ മ​നു അ​ശോ​ക​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം കാ​ണെ​ക്കാ​ണെ സോ​ണി ലൈ​വ് പ്ലാ​റ്റ് ഫോ​മി​ലൂ​ടെ സെ​പ്റ്റം​ബ​ർ 17നു ​റി​ലീ​സ് ചെ​യ്യും. സോ​ണി ലൈ​വ് പ്ലാ​റ്റ്ഫോ​മി​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടുവ​യ്പ്പാ​ണി​ത്.

ടോ​വി​നോ​യും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും മാ​യാ​ന​ദി​യ്ക്ക് ശേ​ഷം വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഉ​യ​രെ​യ്ക്ക് ശേ​ഷം മ​നു അ​ശോ​ക​നും ബോ​ബി സ​ഞ്ജ​യ് ടീ​മും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ഇവർക്കു പു​റ​മേ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ധ​ന്യ മേ​രി വ​ർ​ഗീ​സ്, പ്രേം ​പ്ര​കാ​ശ്, റോ​ണി ഡേ​വി​ഡ് രാ​ജ്, ബി​നു പ​പ്പു, ശ്രു​തി ജ​യ​ൻ, മാ​സ്റ്റ​ര്‍ ആ​ലോ​ക് കൃ​ഷ്ണ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

1983, ക്വീ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഡ്രീം​കാ​ച്ച​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ടി ​ആ​ര്‍ ഷം​സു​ദ്ദീന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് "കാ​ണെ​ക്കാ​ണെ'. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്റെ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ന്‍ രാ​ജ് ആ​ണ് സം​ഗീ​തം ന​ല്‍​കു​ന്ന​ത്.