അസ്ക്കർ അലി നായകനാകുന്ന ജീം ബൂം ബായുടെ ട്രെയിലർ പുറത്തുവിട്ടു. കോമഡിക്കു പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രാഹുൽ രാമചന്ദ്രനാണ്.
അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാൽ, കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ, മോണി കണ്ണമാലി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിസ്റ്റിക് ഫ്രെയിംസിന്റെ വി.ജി. സച്ചിനാണ് ചിത്രം നിർമിക്കുന്നത്.
അസ്ക്കർ അലിയുടെ ജീം ബൂം ബാ; ട്രെയിലർ എത്തി
10:00 AM May 09, 2019 | Deepika.com