ഏക് ദിൻ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനവും

07:03 PM Sep 08, 2021 | Deepika.com

സെ​വ​ൻ​ത് ഡേ, സി​ൻ​ജാ​ർ എ​ന്നീ ചി​ത്രങ്ങൾക്കു ശേ​ഷം ഷി​ബു ജി. ​സു​ശീ​ല​ൻ നി​ർമി​ച്ച് വി​യാ​ൻ വി​ഷ്ണു സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​ക് ദി​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ല​പി​ച്ച ഗാ​ന​വും പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

ഏ​റെ പു​തു​മു​ഖ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ, ഇ​ന്ദ്ര​ൻ​സ്, ശ്രീ​കാ​ന്ത് മു​ര​ളി, ദേ​വ​കി രാ​ജേ​ന്ദ്ര​ൻ, വൈ​ഷ്ണ​വി വേ​ണു ഗോ​പാ​ൽ, ബി​ലാ​സ് നാ​യ​ർ,ന​ന്ദ​ൻ ഉ​ണ്ണി, കോ​ട്ട​യം പ്ര​ദീ​പ്, വി.​കെ. ബൈ​ജു, വി​നോ​ദ്, അ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യവരും ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കൊ​ച്ചി​യി​ലും മും​ബൈ​യി​ലു​മാ​യാണ് ചിത്രീകരണം നടന്നത്. ബി.കെ. ​ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, ശ​ബ​രീ​ഷ് വ​ർ​മ, ദീ​പ​ക് റാം ​എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ജോ​സ് ഫ്രാ​ങ്ക്‌​ലി​ൻ സം​ഗീ​തം പ​ക​രു​ന്നു.