ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു.
മൂന്നാർ പൂപ്പാറയിൽ നടന്ന പൂജാ ചടങ്ങിൽ മഞ്ജു ബാദുഷ സ്വിച്ചോൺ കർമം നിർവഹിച്ചു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത പ്രോജക്ട് ഡിസൈനർ എൻ.എം. ബാദുഷയാണ് ചിത്രം നിർമിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്.
സ്പ്രിംഗ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ആളാണ് ശ്രീലാൽ നാരായണൻ. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരോടൊപ്പം അരുന്ധതി നായർ, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൂന്നാറിൽ പ്രണയത്തിന്റെ വസന്തത്തിന് തുടക്കമായി
05:52 PM Sep 07, 2021 | Deepika.com