മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് ചൊവ്വാഴ്ച. കൃത്യമായ ജീവിതചര്യകളും ഭക്ഷണനിയന്ത്രണവുമാണ് എഴുപതാം വയസിലും താരത്തിന് ചുറുചുറുക്ക് നല്‍കുന്നത്. ഇതേക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ സൂപ്പർതാരം മോഹൻലാൽ.
മമ്മൂട്ടി അധികം കഴിക്കില്ലെന്നും ആരൊക്കെ, അവര്‍ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍നിന്ന് മമ്മൂട്ടി പിന്മാറില്ലെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം, തന്റെ സ്വഭാവം നേരേ മറിച്ചാണെന്നും യാതൊരുവിധ നിയന്ത്രണങ്ങളും തനിക്ക് സ്ഥിരമായി കൊണ്ടുനടക്കാന്‍ സാധിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.
"സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍ക്ക് എന്നാണ് അനുഭവം." - മോഹൻലാൽ പറയുന്നു.
"മമ്മൂട്ടിക്ക് അത് സാധിക്കും, എനിക്ക് ഒരിക്കലും പറ്റില്ല'
06:52 PM Sep 06, 2021 | Deepika.com