എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിൻലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിൾട്രീസ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കന്പനി ലോഞ്ചിംഗും കൊച്ചിയിൽ നടന്നു.
ചലച്ചിത്രനിർമാണവും പ്രോജക്ട് ഡിസൈനുമായ എൻ.എം. ബാദുഷാ ഉദ്ഘാടനം ചെയ്തു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ നിർമാണ കന്പനിയുടെ ലോഗോ പ്രകാശനം ചെയ്തു.
സജിൻലാൽ എഴുതി സംവിധാനം നിർവഹിക്കുന്ന ഗ്യാംഗ്സ് ഓഫ് ഫൂലൻ എന്ന ചിത്രമാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. നേരത്തെ സജിൻലാലിന്റെ സംവിധാനത്തിലുള്ള തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ചരിത്രം പറയുന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ആദ്യമായി സംഗീതസംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രം കൂടിയാണിത്.
ദുബായിയിലെ പത്തോളം വരുന്ന പ്രവാസിവ്യവസായികളുടെ കൂട്ടായ്മയാണ് ആപ്പിൾ ട്രീ സിനിമാസ് എന്ന നിർമാണ കന്പനിക്കു പിന്നിൽ. കൊച്ചി വൈഎംസിഎ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം അന്ന രേഷ്മ രാജൻ, ഹിമാ ശങ്കർ, സംവിധായകൻ ഫാസിൽ കാട്ടുങ്കൽ, ജയകൃഷ്ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഡി.വി. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
സജിൻലാലിന്റെ നേതൃത്വത്തിൽ ആപ്പിൾ ട്രീ സിനിമാസ്
04:57 PM Sep 06, 2021 | Deepika.com