ആ ​ചി​ത്ര​ത്തി​ലേ​ക്ക് ഉ​ര്‍​വ​ശി വ​ന്ന​ത് മോ​ഹ​ന്‍​ലാ​ലും ജ​ഗ​തി​യും വി​ളി​ച്ച​തു​കൊ​ണ്ട് മാ​ത്രം

04:46 PM Sep 06, 2021 | Deepika.com

ഒ​രു​കാ​ല​ത്ത് ഒ​രു സെ​റ്റി​ല്‍ നി​ന്ന് മ​റ്റൊ​രു സെ​റ്റി​ലേ​ക്ക് ഓ​ടി​ന​ട​ന്ന് അ​ഭി​ന​യി​ച്ചി​രു​ന്ന ന​ടി​യാ​യി​രു​ന്നു ഉ​ര്‍​വ​ശി. മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യ​ക​ന്മാ​രെ പോ​ലും വെ​ല്ലു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ ഉ​ര്‍​വ​ശി ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ര തി​ര​ക്കി​നി​ട​യി​ലും സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു സി​നി​മ​യി​ൽ വ​ള​രെ ചെ​റി​യൊ​രു വേ​ഷം പോ​ലും ഉ​ർ​വ​ശി ചെ​യ്തി​ട്ടു​ണ്ട്. മോ​ഹ​ന്‍​ലാ​ലും ജ​ഗ​തി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ത്രം ഉ​ര്‍​വ​ശി ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് അ​ത്. ഇ​ന്നും നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ഉ​ള്ള സം​ഗീ​ത് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം യോ​ദ്ധ​യാ​ണ് അ​ത്.

യോ​ദ്ധ​യി​ല്‍ ദ​മ​യ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഉ​ര്‍​വ​ശി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​ഗ​തി​യു​ടെ അ​രു​ശും​മൂ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മു​റ​പ്പെ​ണ്ണാ​ണ് ദ​മ​യ​ന്തി. ആ​റോ ഏ​ഴോ സീ​നി​ല്‍ മാ​ത്ര​മേ ഉ​ര്‍​വ​ശി യോ​ദ്ധ​യി​ല്‍ എ​ത്തു​ന്നു​ള്ളൂ.

ഉ​ര്‍​വ​ശി വ​ലി​യ തി​ര​ക്കു​ള്ള ന​ടി​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. എ​ന്നാ​ല്‍, ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും യോ​ദ്ധ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഉ​ര്‍​വ​ശി സ​മ്മ​തം അ​റി​യി​ച്ചു. മോ​ഹ​ൻ​ലാ​ലും ജ​ഗ​തി ശ്രീ​കു​മാ​റും വി​ളി​ച്ചി​ട്ടാ​ണ് ഉ​ർ​വ​ശി ആ ​ചെ​റി​യ വേ​ഷം ചെ​യ്യാ​ൻ എ​ത്തി​യ​ത്. അ​തി​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും ഉ​ര്‍​വ​ശി​യോ​ട് എ​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സം​ഗീ​ത് ശി​വ​ന്‍ ഒ​രി​ക്ക​ൽ പ​റ​ഞ്ഞി​രു​ന്നു.

വ​ലി​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് ദ​മ​യ​ന്തി​യെ​ന്ന് ഉ​ര്‍​വ​ശി​യും പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്.