അ​നൂ​പ് മേ​നോ​നൊ​പ്പം പ്ര​കാ​ശ് രാ​ജ്; വ​രാ​ലി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

07:23 PM Sep 04, 2021 | Deepika.com

അ​നൂ​പ് മേ​നോ​ൻ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വ​രാ​ൽ.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ, മ​ഞ്ജു വാ​ര്യ​ർ, ടൊ​വി​നോ തോ​മ​സ്, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​ളി​റ്റി​ക്ക​ൽ ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രുക്കു​ന്ന​ത് അ​നൂ​പ് മേ​നോ​ൻ ആ​ണ്. ടൈം ​ആ​ഡ്സ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ പി.​എ സെ​ബാ​സ്റ്റ്യ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു വ​ലി​യ കാ​ൻ​വാ​സി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ണ്ണി വെ​യ്ൻ, സു​രേ​ഷ് കൃ​ഷ്ണ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ര​ഞ്ജി പ​ണി​ക്ക​ർ എ​ന്നി​വ​രും ഭാ​ഗ​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​വി ച​ന്ദ്ര​ൻ ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളാ​ണ്.