ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയിലെ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് അച്ചു രാജാമണി ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, വർഷ വിനു എന്നിവരാണ്.
വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീരാ വാസുദേവ്, ദുർഗ കൃഷ്ണ എന്നിവരാണ് നായികമാർ. വിശാഖ്, നിർമൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, ,സന്തോഷ് കീഴാറ്റൂർ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
ധ്യാൻ ശ്രീനിവാസന്റെ കുട്ടിമാമ; ആദ്യ ഗാനം എത്തി
11:10 AM May 04, 2019 | Deepika.com