ര​ണ്ടാ​മ​തും അ​വാ​ർ​ഡെ​ത്തി; ര​ശ്മി ഹാ​പ്പി​യാ​ണ്!

05:48 PM Sep 02, 2021 | Deepika.com

കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ മി​നി​ സ്ക്രീ​നി​ൽ ചി​രി​വി​സ്മ​യം തീ​ർ​ക്കു​ന്ന ര​ശ്മി അ​നി​ലി​ന് മി​ക​ച്ച ഹാ​സ്യ ന​ടി​ക്കു​ള്ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ പു​ര​സ്കാ​രം തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ല​ഭി​ച്ച​ത് ക​ലാ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി.

അ​മൃ​ത ടി​വി​യി​ലെ കോ​മ​ഡി മാ​സ്റ്റേ​ഴ്സ് എ​ന്ന​ പ​രി​പാ​ടി​യി​ലെ​ ഹാ​സ്യാ​വ​ത​ര​ണ മി​ക​വി​നാ​ണ് പു​ര​സ്കാരം. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ കോ​മ​ഡി ഷോ​യി​ലെ ഹാ​സ്യാ​ഭി​ന​യ മി​ക​വി​നാ​യി​രു​ന്നു പു​ര​സ്കാരം ല​ഭി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി നി​റ​ഞ്ഞ കാ​ല​ത്ത് ര​ണ്ടാം ത​വ​ണ​യും മി​ക​ച്ച ഹാ​സ്യ ന​ടി​ക്കു​ള്ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം ഉ​ണ്ടെ​ന്നും, മി​ക​ച്ച ഹാ​സ്യ താ​ര​മാ​യി വീ​ണ്ടും അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ​ന്നും ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യും ദീ​പി​ക​യോ​ട് പറ​ഞ്ഞു. കോ​മ​ഡി മാ​സ്റ്റേ​ഴ്സ് പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​ൻ അ​മ​ർ​ജി​ത്ത് പി​ന്നെ കൂ​ടെ അ​ഭി​ന​യി​ച്ച എ​ല്ലാവ​രോ​ടും ന​ന്ദി​യു​ണ്ടെന്നും ര​ശ്മി പ​റ​ഞ്ഞു.

സ്ക്രീ​നി​ൽ എ​ത്തു​ന്ന നി​മി​ഷം മു​ത​ൽ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് ചി​രി വി​സ്മ​യം പ​ക​രു​ന്ന ഹാ​സ്യാ​ഭി​ന​യ​ത്തി​ലൂ​ടെ ജ​ന​പ്രി​യ താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ര​ശ്മി​ അ​നി​ൽ​കു​മാ​ർ. ത​ന​താ​യ അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ ചി​രി​ക്കാ​ത്ത​വ​രെ പോ​ലും ചി​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഹാ​സ്യാ​ഭി​ന​യ​മാ​ണ് ര​ശ്മി​യെ വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്. സ്കൂ​ളി​ലും കോളജി​ലും പ​ഠി​ക്കു​ന്ന​ കാ​ല​ത്ത് മി​മി​ക്രി​യി​ലും മോ​ണോ ആ​ക്ടി​ലൂ​ടെ​യു​മാ​ണ് ക​ലാ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

കെ​പിഎ​സി​യു​ടെ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് ആ​ദ്യ അ​ര​ങ്ങേ​റ്റം. കെപിഎ​സി​യു​ടെ ത​മ​സ് എ​ന്ന നാ​ട​ക​ത്തി​ൽ നാ​യി​ക​യാ​യും സ്കൂ​ൾ കു​ട്ടി​യാ​യും ഇ​ര​ട്ട വേ​ഷം ചെ​യ്തു.​ പി​ന്നീ​ട് കെ​പിഎസിയു​ടെ തോപ്പി​ൽ ഭാ​സി​യു​ടെ അ​ശ്വമേ​ധം, മു​ടി​യ​നാ​യ പു​ത്ര​ൻ എ​ന്നീ നാ​ട​ക​ങ്ങ​ളി​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മി​നി​സ്ക്രീ​നി​ൽ ആ​ദ്യം എ​ത്തി​യ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ കു​റി​ച്ചു​ള്ള സീ​രി​യ​ലി​ൽ ച​ട്ട​ന്പി സ്വാ​മി​യു​ടെ ‘അ​മ്മ ഭ​ഗ​വ​തി’ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ചാ​ണ്. ആ​ദ്യ​മാ​യി കാമ​റ​ക്ക് മു​ന്പി​ൽ എ​ത്തു​ന്ന​തും ഈ ​സീ​രി​യ​ലി​ലൂ​ടെ​യാ​ണ്.

പി​ന്നീ​ട് നി​ര​വ​ധി മ​ല​യാ​ളം ചാ​ന​ലു​ക​ളി​ലെ കോ​മ​ഡി ഷോ​ക​ളി​ലും, റി​യാ​ലി​റ്റി ഷോ​ക​ളി​ലും അ​ഭി​ന​യി​ച്ച് ജ​ന​പ്രി​യ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സി​നി​മ​യി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

കാ​യം​കു​ളം എ​സ് എ​ൻ വി​ദ്യാ​പീ​ഠ​ത്തി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യി ഒ​ന്ന​ര​വ​ർ​ഷം ജോ​ലി ചെ​യ്യു​ക​യും കേ​ര​ള​യൂ​ണി​വേ​ഴ്സി​റ്റി വി​ദൂ​ര വി​ദ്യാ​ഭ്യ​സ​ത്തി​ലൂ​ടെ പി ​ജി ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൈ​ര​ളി​യി​ലെ ലൗ​ഡ് സ്പീ​ക്ക​ർ, അ​മൃ​ത​യി​ലെ കോ​മ​ഡി മാ​സ്റ്റേ​ഴ്സ് എ​ന്നീ ഷോ​ക​ളി​ൽ ആ​ണ് ഇ​പ്പോ​ൾ ര​ശ്മി ഹാ​സ്യാ​വ​ത​ര​ണം ന​ട​ത്തു​ന്ന​ത്.

കാ​യം​കു​ളം ക​റ്റാ​നം മ​ഞ്ഞാ​ടി​ത്ത​റ ചാ​ങ്ങ​യി​ൽ ത​റ​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ​യും ര​ത്ന​മ്മ​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ് ര​ശ്മി. ഭ​ർ​ത്താ​വ്: അ​നി​ൽ കു​മാ​ർ. മ​ക്ക​ൾ: കൃ​ഷ്ണ പ്രി​യ, ശ​ബ​രി​നാ​ഥ്.

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി