ഇൻസ്റ്റഗ്രാമിൽ തന്റെ വരവ് ആഘോഷമാക്കി നടി ജ്യോതിക. കഴിഞ്ഞ ദിവമസാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ എത്തിയത്. ഇൻസ്റ്റഗ്രാമിൽ എത്തി മൂന്ന് മണിക്കൂറിനുള്ളിൽ 13 ലക്ഷമാണ് താരത്തെ ഫോളോ ചെയ്തത്.
സ്വാതന്ത്ര്യ ദിനത്തിൽ ഹിമാലയത്തിൽ ചെലവഴിച്ച നിമിഷങ്ങളും കാശ്മീരിനെ കുറിച്ചുമാണ് ജ്യോതികയുടെ ആദ്യ പോസ്റ്റ്. ജ്യോതികയുടെ ആദ്യ പോസ്റ്റിന് ആദ്യമായി കമന്റ് ചെയ്തതാകട്ടെ ഭർത്താവും നടനുമായ സൂര്യയും.
നാല് അക്കൗണ്ടുകൾ മാത്രമാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. സൂര്യ, സഹോദരനും നടനുമായ കാർത്തി, സൂര്യയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി 2ഡി എന്റർടെയിൻമെന്റ്, സൂര്യയുടെ സഹോദരിയും ഗായികയുമായ ബൃന്ദ ശിവകുമാർ എന്നിവരാണത്.
ജ്യോതിക ഇൻസ്റ്റഗ്രാമിൽ; കമന്റുമായി സൂര്യ
01:24 AM Sep 02, 2021 | Deepika.com