സ്വ​പ്ന​ങ്ങ​ൾ​ക്ക​പ്പു​റം ഒ​ടി​ടി​യി​ൽ

05:41 PM Sep 01, 2021 | Deepika.com

സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​തയാ​ഥാ​ർ​ഥ്യം പ​ക​ർ​ത്തി​യ സ്വ​പ്ന​ങ്ങ​ൾ​ക്ക​പ്പു​റം എന്ന ചി​ത്രം ഒ​ടിടിയി​ൽ റി​ലീ​സായി. പ്രേം ​ആ​ർ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൊ​തു​രം​ഗ​ത്ത് ന​ട​ന്ന സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഒ​രു അ​നു​ഭ​വ ക​ഥ​യാ​ണ് പറയുന്നത്.

പി ​ആ​ൻ​ഡ് ജി ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ.കെ. ​ഭാ​സ്ക്ക​ര​ൻ പ​യ്യ​ന്നൂ​ർ ആ​ണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് ക​ഥ, തി​ര​ക്ക​ഥ,സം​ഭാ​ഷ​ണം, ഗാ​ന​ര​ച​ന​ എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത് എ​ൻ.കെ. ​ഭാ​സ്ക​ര​ൻ​ആ​ണ്.​ സം​ഗീ​തം പ്രേം​കു​മാ​ർ മും​ബൈ.​

ദി​വ്യ​ദ​ർ​ശ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, പ്രി​യ, സീ​മ ജി. നാ​യ​ർ, ത​ങ്ക​ച്ച​ൻ (​ഫ്ല​വ​ർ​സ് ടിവി ഫെ​യിം), സ​ന്തോ​ഷ് കോ​മ​ഡി സ്റ്റാ​ർ, റോ​ബി​ൻ മ​ച്ചാ​ൻ, ശി​വ​ദാ​സ​ൻ​ മ​ട്ട​ന്നൂ​ർ, പ്രേം​രാ​ജ്, പ്രേം​കു​മാ​ർ മും​ബൈ.​എ​ൻ. കെ ​ഭാ​സ്ക​ര​ൻ, സു​മേ​ഷ് ത​മ്പി, ഉ​ഷ പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചിത്രത്തിൽ വേഷമിടുന്നത്.