വിക്രം നായകനാകുന്ന കാദരം കൊണ്ടാൻ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. രാജേഷ് എം. സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയൻ, ഷബീർ എന്നിവരുടെ വരികൾക്ക് ജിബ്രാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസൻ, ഷബീർ എന്നിവരാണ്.
അക്ഷര ഹാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനാണ് സിനിമ നിർമിക്കുന്നത്.
വിക്രം നായകനാകുന്ന കാദരം കൊണ്ടാൻ; കിടിലൻ പാട്ട് കാണാം
11:19 AM May 02, 2019 | Deepika.com