മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും പി​ന്നാ​ലെ ഗോ​ൾ​ഡ​ൻ വീ​സ ഏ​റ്റു​വാ​ങ്ങി ടോ​വി​നോ

06:49 PM Aug 30, 2021 | Deepika.com

മോ​ഹ​ൻ​ലാ​ലി​നും മ​മ്മൂ​ട്ടി​ക്കും പി​ന്നാ​ലെ യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ ഗോ​ൾ​ഡ​ൻ വീ​സ ന​ട​ൻ ടോ​വി​നോ തോ​മ​സും സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ ന​ൽ​കി​യ​ത്.

ഗോ​ൾ​ഡ​ൻ വീ​സ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടോ​വി​നോ ദു​ബാ​യി​യി​ലെ​ത്തി​യ​ത്. മ​റ്റ് ചി​ല യു​വ​താ​ര​ങ്ങ​ൾ​ക്കും യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 30 മു​ത​ൽ ഗോ​ൾ​ഡ​ൻ വീ​സ അ​നു​വ​ദി​ക്കു​മെ​ന്ന് ദു​ബാ​യി ക​ൾ​ച്ച​ർ ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു.