പുതിയ ചിത്രം 'പത്മ' യുടെ സെറ്റിലെ രസകരമായ നിമിഷങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അനൂപ് മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സംവിധാനം ചെയ്യുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. Director ഒന്ന് അഭിനയിക്കാൻ പോയ ഗ്യാപ്പിൽ സീറ്റിൽ കേറി ഇരിക്കുന്ന നായിക എന്ന ക്യാപ്ഷനോടെ കാമറമാൻ മഹാദേവന് തമ്പിയാണ് വീഡിയോ പങ്കുവച്ചത്.
അനൂപ് മേനോൻ തന്റെ ഭാഗം അഭിനയിക്കാൻ പോയപ്പോൾ സംവിധായകന്റെ സീറ്റിൽ കയറി ടേക്ക് എടുക്കുകയാണ് സുരഭി. അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ നിർമാണം.
സംവിധായകൻ അഭിനയിക്കാൻ പോയ ഗ്യാപ്പിൽ സീറ്റിൽ കേറി ഇരിക്കുന്ന നായിക
01:52 AM Aug 21, 2021 | Deepika.com