യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ താ​രാ​ട്ട് ഒ​രു​ങ്ങു​ന്നു

05:15 PM Aug 19, 2021 | Deepika.com

ഇ​ല്ലി​ച്ചി​റ​യു​ടെ ഗ്രാ​മീ​ണ ഭം​ഗി ഒ​പ്പി​യെ​ടു​ത്ത സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഇ​ല്ലി​ച്ചി​റ ലാ​ലി​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താ​രാ​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് അ​ഞ്ച് ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.​

ര​ണ്ട് സി​നി​മ​ക​ളി​ൽ സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി​രു​ന്ന ഇ​ല്ലി​ച്ചി​റ ലാ​ലി​ച്ച​ൻ നി​ര​വ​ധി സി​നി​മ​ക​ളി​ലും വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. അ​ഞ്ചോ​ളം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്ത ലാ​ലി​ച്ച​ൻ ത​ന്നെ​യാ​ണ് താ​രാ​ട്ട് സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും.

സി​നി​മ തോ​ട്ട​പ്പ​ള്ളി ഇ​ല്ലി​ച്ചി​റ​യു​ടെ ഗ്രാ​മീ​ണ ഭം​ഗി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സിനി ഒ​രു​ക്കു​ന്ന​ത്.​ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത വെ​ളി​യ​നാ​ട് പ്ര​മോ​ദാ​ണ് നാ​യ​ക​ൻ. പു​തു​മു​ഖ ന​ടി രേ​വ​തി​യാ​ണ് നാ​യി​ക.​ ഛായാ​ഗ്ര​ഹ​ണം ര​തീ​ഷ് രാ​ജും ഗാ​ന​ര​ച​ന ആ​ബി​യും സം​ഗീ​തം നി​ധി​നും നി​ർ​വ​ഹി​ക്കു​ന്നു. ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ പി​റ​വി​യെ​ടു​ക്കു​ന്ന ചി​ത്രം അ​ടു​ത്ത മാ​സം അ​വ​സാ​നം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.