കി​ലു​ക്ക​ത്തി​ല്‍ ന​ന്ദി​നി​യാ​യി ആ​ദ്യം തീ​രു​മാ​നി​ച്ച​ത് മ​റ്റൊ​രു താ​ര​ത്തെ...

05:10 PM Aug 19, 2021 | Deepika.com

മ​ല​യാ​ളി​ക​ളെ ഇ​ന്നും ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സി​നി​മ​യാ​ണ് കി​ലു​ക്കം. എ​ത്ര ക​ണ്ടാ​ലും മ​ടു​ക്കാ​തെ, ഇ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട സി​നി​മ​ക​ളു​ടെ പ​ട്ടി​ക​യി​ൽ മ​ല​യാ​ളി സൂ​ക്ഷി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് കി​ലു​ക്കം.

മോ​ഹ​ന്‍​ലാ​ല്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍, രേ​വ​തി, തി​ല​ക​ന്‍, ഇ​ന്ന​സെ​ന്‍റ്, മു​ര​ളി തു​ട​ങ്ങി​യ വ​ന്‍ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. തി​യ​റ്റ​റു​ക​ളി​ല്‍ ചി​രി പ​ട​ര്‍​ത്തി 300 ഓ​ളം ദി​വ​സ​മാ​ണ് ചി​ത്രം ഓ​ടി​യ​ത്.

ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു അ​ണി​യ​റ​ക്കാ​ര്യ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യിൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കി​ലു​ക്ക​ത്തി​ല്‍ രേ​വ​തി​ക്ക് പ​ക​രം അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത് മ​റ്റൊ​രു ന​ടി​യാ​യി​രു​ന്നു എ​ന്നാ​ണ് പ​ഴ​യൊ​രു പ​ത്ര​റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​മ​ല​ ആ​യി​രു​ന്നു പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം കാ​സ്റ്റ് ചെ​യ്ത നാ​യി​ക.



എ​ന്‍റെ സൂ​ര്യ​പു​ത്രി​യ്ക്ക്, ഉ​ള്ള​ട​ക്കം തു​ട​ങ്ങി​യ മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച്‌ മ​ല​യാ​ള​ത്തി​ല്‍ അ​മ​ല സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്ന സ​മ​യം ആ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നീ​ണ്ടു​പോ​യ​പ്പോ​ള്‍ അ​മ​ല​യ്ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും പ​ക​രം രേ​വ​തി​യെ നാ​യി​ക​യാ​യി നി​ശ്ച​യി​ക്കു​ക​യു​മാ​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ വ​ലി​യൊ​രു അ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​താ​ണ് പു​റ​ത്തു​വ​രു​ന്ന മ​റ്റൊ​രു സം​ഭ​വം. ഊ​ട്ടി​പ്പ​ട്ട​ണം... ഗാ​ന​ത്തി​ലെ മോ​ഹ​ന്‍​ലാ​ല്‍ ട്രെ​യി​നി​നു മു​ക​ളി​ല്‍ നി​ന്നും ഡാ​ന്‍​സ് ചെ​യ്യു​ന്ന രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ഇ​ല​ക്‌​ട്രി​ക് ക​ന്പി​യി​ല്‍ ത​ട്ടാ​തെ ര​ക്ഷ​പ്പെ​ട്ട​താ​ണ് സം​ഭ​വം.

പ്രൊ​ഡ​ക്ഷ​ന്‍ ടീ​മി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടാ​തി​രു​ന്ന ഇലക്ട്രിക് ക​ന്പി ജ​ഗ​തി ശ്രീ​കു​മാ​ർ കാ​ണു​ക​യും മോ​ഹ​ന്‍​ലാ​ലി​നോ​ട് പ​റ​യു​ക​യും ഉ​ട​ന്‍ ത​ന്നെ അ​ദ്ദേ​ഹം, മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ താ​ഴ്ന്ന് കി​ട​ക്കു​ക​യും ചെ​യ്ത​ത് കൊ​ണ്ടാ​ണ് ജീ​വ​ന്‍ പോ​ലും ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള ആ ​വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​യു​ന്നു.