ആ​ന്‍ അ​ഗ​സ്റ്റി​ൻ മ​ട​ങ്ങി എ​ത്തു​ന്നു; പു​തി​യ റോ​ൾ നി​ർ​മാ​താ​വി​ന്‍റേ​ത്

12:54 AM Aug 18, 2021 | Deepika.com

ന​ടി ആ​ന്‍ അ​ഗ​സ്റ്റി​ൻ സി​നി​മ നി​ര്‍​മ്മാ​ണ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. മീ​രാ​മാ​ര്‍ ഫി​ലിം​സ് ബാ​ന​റു​മാ​യി സ​ഹ​ക​രി​ച്ച് താ​ൻ സി​നി​മ നി​ര്‍​മ്മാ​ണ​രം​ഗ​ത്തേ​ക്ക് ആ​ദ്യ ചു​വ​ടു​ക​ള്‍ വെ​ക്കു​ക​യാ​ണ് എ​ന്നാ​ണ് ആ​ന്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

'ഞാ​നും ഫീ​ച്ച​ര്‍ ഫി​ലി​മു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​ക​ൾ വെ​യ്ക്കു​ന്നു. ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ എ​ന്റെ വേ​രു​ക​ളി​ലേ​ക്കും പ​രി​ചി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങു​ന്നു. ഒ​രി​ക്ക​ല്‍​ക്കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല. എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​നും സ്‌​നേ​ഹം, പി​ന്തു​ണ, പ്രാ​ര്‍​ത്ഥ​ന​ക​ള്‍, അ​നു​ഗ്ര​ഹ​ങ്ങ​ള്‍ എ​ന്നി​വ​യാ​ല്‍ എ​ന്നെ അ​നു​ഗ്ര​ഹി​ച്ച​തി​നും ദൈ​വ​കൃ​പ​യ്ക്കും നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ന​ന്ദി.' എ​ന്നാ​ണ് പോ​സ്റ്റ്.

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത 'എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി' എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​നി​ന്‍റെ അ​ര​ങ്ങേ​റ്റം. 2015 ൽ ​നീ​ന എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക വേ​ഷ​ത്തി​നു ശേ​ഷം ആ​ൻ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു. 2014 ലാ​യി​രു​ന്നു ഛായാ​ഗ്രാ​ഹ​ക​ൻ ജോ​മോ​ൻ ടി. ​ജോ​ണു​മാ​യു​ള്ള വി​വാ​ഹം. പി​ന്നീ​ട് ഇ​വ​ർ വി​വാ​ഹ​മോ​ചി​ത​രാ​യി .