മാ​മു​ക്കോ​യ​യു​ടെ അ​ഭി​ന​യം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് പോ​യി

02:58 AM Aug 17, 2021 | Deepika.com

കു​രു​തി​യി​ലെ മാ​മു​ക്കോ​യ​യു​ടെ അ​ഭി​ന​യം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് പോ​യെ​ന്ന് ന​ട​ൻ പൃ​ഥ്വി​രാ​ജ്. 'സെ​റ്റു​ക​ളി​ല്‍ അ​ദ്ദേ​ഹം ക്ഷീ​ണി​ത​നാ​യി ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല. ഒ​രു ഡ​യ​ലോ​ഗ് വ​രി പോ​ലും മ​റ​ക്കു​ക​യോ ,അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഒ​രി​ക്ക​ലെ​ങ്കി​ലും തെ​റ്റി​ക്കു​ക​യോ അ​ദ്ദേ​ഹം ചെ​യ്തി​ട്ടി​ല്ല.

ഇ​ട​വേ​ള​ക​ളി​ല്‍, ഞാ​ന്‍ വാ​നി​റ്റി വാ​നി​ല്‍ പോ​യി വി​ശ്ര​മി​ച്ചോ​ളു എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ് സെ​റ്റു​ക​ളി​ല്‍ ഞ​ങ്ങ​ളോ​ടൊ​പ്പം ഇ​രി​ക്കു​ക​യു​മാ​ണ് ചെ​യ്യാ​റ്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് പ​ഠി​ക്കാ​നു​ണ്ട്' പ‌ൃ​ഥ്വി​രാ​ജ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പൃ​ഥ്വി​രാ​ജ്‌ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ മ​നു വാ​ര്യ​രാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. റോ​ഷ​ൻ മാ​ത്യൂ, ഷൈ​ൻ ടോം ​ചാ​ക്കോ, മു​ര​ളി ഗോ​പി, മാ​മു​ക്കോ​യ, ശ്രി​ന്ദ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ന​വാ​സ്‌ വ​ള്ളി​ക്കു​ന്ന്, നെ​സ്ല​ൻ, സാ​ഗ​ർ സൂ​ര്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്‌. ആ​മ​സോ​ണ്‍ പ്രൈ​മി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ്.