ഓ​ണ​ത്തി​ന് 10 ദി​വ​സ​ങ്ങ​ളി​ലാ​യി 10 സി​നി​മ​ക​ൾ; കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി ആ​ക്ഷ​ൻ പ്രൈം ​ഒ​ടി​ടി

07:19 PM Aug 15, 2021 | Deepika.com

ഓ​ണ​ത്തി​ന് പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്ത് സി​നി​മ​ക​ളു​മാ​യി ആ​ക്ഷ​ൻ പ്രൈം ​ഒ​ടി​ടി ചാ​ന​ൽ.
ചി​ങ്ങം ഒ​ന്നി​ന് (ഓ​ഗ​സ്റ്റ് 17) ലോ​ഞ്ച് ചെ​യ്യു​ന്ന ആ​ക്ഷ​ൻ​പ്രൈം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ഗ​സ്റ്റ് 19 മു​ത​ൽ 30 വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പു​തു​മ​യു​ള്ള സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തും.

മ​നോ​ജ്‌ കാ​ന സം​വി​ധാ​നം ചെ​യ്ത കെ​ഞ്ചി​ര​യാ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. ഓ​ഗ​സ്റ്റ് 19 ന് ​മു​ഹ​റ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​മ​ദ് മ​ങ്ക​ട സം​വി​ധാ​നം ചെ​യ്ത് അ​നു മോ​ഹ​നും ലി​യോ​ണ​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന "കാ​റ്റ് ക​ട​ൽ അ​തി​രു​ക​ൾ" റി​ലീ​സ് ചെ​യ്യും.

ഓ​ഗ​സ്റ്റ് 20ന് ​ഉ​ത്രാ​ടം നാ​ളി​ൽ കാ​ൽ ചി​ല​മ്പ്, തി​രു​വോ​ണ​ത്തി​നു ധ​ന​യാ​ത്ര, ഓ​ഗ​സ്റ്റ് 22ന് ​സ​ന്തോ​ഷ്‌ പ​ണ്ഡി​റ്റി​ന്‍റെ ഉ​രു​ക്കു സ​തീ​ശ​ൻ, 23ന് "1948 ​കാ​ലം പ​റ​ഞ്ഞ​ത്', 24ന് ​ഉ​രി​യാ​ട്ട്, 25ന് ​മാ​ധ​വീ​യം, 26ന് ​കാ​ന്ത​ൻ -ദ ​ല​വ​ർ ഓ​ഫ് ക​ള​ർ, 27ന് ​ക​ഥാ​ന്ത​രം, 28ന് ​താ​മ​ര, 29ന് "​സ​ഖാ​വി​ന്‍റെ പ്രി​യ​സ​ഖി, 30ന് ​സ്വ​പ്ന​ങ്ങ​ൾ​ക്ക​പ്പു​റം എ​ന്നി​ങ്ങ​നെ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​തു രാ​ജ്യ​ത്ത് നി​ന്നും ആ​ൻ​ഡ്രോ​യ്ഡ് ടി​വി, ആ​പ്പി​ൾ ടി​വി, സാം​സം​ഗ്, എ​ൽ​ജി, റോ​ക്കോ, ആ​മ​സോ​ൺ ഫ​യ​ർ, ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ, ഐ​ഒ​എ​സ് തു​ട​ങ്ങി എ​ല്ലാ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളി​ലും ആ​ക്ഷ​ൻ ഒ​ടി​ടി ല​ഭ്യ​മാ​കും. ബ്ലോ​ക്ക്‌ ചെ​യ്ൻ ടെ​ക്നോ​ള​ജി​യി​ൽ ല​ഭ്യ​മാ​കു​ന്ന ആ​ദ്യ​ത്തെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​ണ് ആ​ക്ഷ​ൻ പ്രൈം.

​മ​ല​യാ​ള​ത്തി​നു പു​റ​മേ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ക്ഷ​ൻ​പ്രൈം ഒ​ടി​ടി​യി​ൽ ല​ഭ്യ​മാ​കും. ഓ​രോ സി​നി​മ​യു​ടെ​യും നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സി​നി​മ​യു​ടെ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം ആ ​ചി​ത്ര​ത്തി​ന്‍റെ ക​മ​ന്‍റു​ക​ൾ എ​ല്ലാം നേ​രി​ട്ട് അ​റി​യാ​നാ​കും എ​ന്ന​തും ആ​ക്ഷ​ൻ പ്രൈ​മി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.