ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമ കഥയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടാണ് സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
സലീം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷഹീർ, ധർമജൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ്, സി.ആർ. സലീം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
മഴ, ചായ, ജോണ്സണ് മാഷ്; ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ
10:25 AM Apr 24, 2019 | Deepika.com