"ആ ​ചി​ത്രം ചെ​യ്യു​ന്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന് വി​ശ്വാ​സ​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്നു'

05:27 PM Aug 11, 2021 | Deepika.com

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ഹി​റ്റ് സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ചി​ത്രം. 1988-ൽ ​മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റ എ​വ​ർ​ഗ്രീ​ൻ ഹി​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ചി​ത്ര​ത്തി​ലെ വി​ഷ്ണു.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ ചി​ല വാ​ക്കു​ക​ളാ​ണ്. ചി​ത്രം ചെ​യ്യു​ന്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന് വി​ശ്വാ​സ​ക്കു​റ​വ് ഉ​ണ്ടായി​രു​ന്നു​വെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ്രി​യ​ദ​ർ​ശ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...

"ചി​ത്രം സി​നി​മ​യു​ടെ പ​ല സീ​നു​ക​ളി​ലും ലാ​ലി​ന് വി​ശ്വാ​സ​ക്കു​റ​വു​ണ്ടായി​രു​ന്നു. ലാ​ലി​ന്‍റെ ത​ന്നെ ചി​ല സി​നി​മ​ക​ളു​ടെ പ​രാ​ജ​യ​മാ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ ചെ​യ്യ​ണോ എ​ന്ന് പ​ല നി​ർ​മാ​താ​ക്ക​ളും മോ​ഹ​ൻ​ലാ​ലി​നോ​ട് ചോ​ദി​ച്ചി​രു​ന്നു.

ചി​ത്രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച് പ​ത്തു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു മു​കു​ന്ദേ​ട്ടാ സു​മി​ത്ര വി​ളി​ക്കു​ന്നു എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​ത്തി​ന് പ്ര​തീ​ക്ഷി​ച്ച വി​ജ​യം ല​ഭി​ച്ചി​ല്ല. ഇ​ത് മോ​ഹ​ൻ​ലാ​ലി​നെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു.

"എ​ന്നെ കൊ​ല്ലാ​തി​രി​ക്കാ​ൻ പ​റ്റു​മോ’ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ക്ലൈ​മാ​ക്സി​ൽ ടു ​എം.​ജി. സോ​മ​നോ​ചോ​ദി​ക്കു​ന്ന ഒ​രു രം​ഗ​മു​ണ്ട്. ആ ​സീ​ൻ എ​ടു​ത്തു​കൊ​ണ്ടിരി​ക്കു​ന്പോ​ൾ മ​ദ്രാ​സി​ലെ ചി​ല വ​ലി​യ പ്രൊ​ഡ്യൂ​സ​ർ​മാ​ർ വ​ന്നി​ട്ട് എ​ന്തി​നാ​ണ് ഇ​ങ്ങ​ന​ത്തെ സി​നി​മ​ക​ളി​ലൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന​ത്, ഒ​രു ഹീ​റോ ആ​യി​ട്ട് വ​ന്നു​കൊ​ണ്ടിരി​ക്കു​ക​യ​ല്ലേ എ​ന്നൊ​ക്കെ ലാ​ലി​നോ​ട് ചോ​ദി​ച്ചു.

ഇ​തൊ​ക്കെ കേ​ട്ട​പ്പോ​ൾ ലാ​ൽ ആ​കെ അ​പ്സെ​റ്റാ​യി. സീ​ക്വ​ൻ​സ് ഷൂ​ട്ട് ചെ​യ്തെ​ങ്കി​ലും ആ ​സീ​ൻ ശ​രി​യാ​യി​ല്ല. പ​ടം ര​ണ്ടുദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ര​ഞ്ജി​നി​ക്ക് ഒ​രു അ​സു​ഖം വ​ന്ന് നി​ന്നു​പോ​യി. പി​ന്നീ​ട് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ബാ​ക്കി സീ​നു​ക​ളെ​ല്ലാം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ആ ​സ​മ​യ​ത്ത് ഈ ​സീ​ൻ ഞാ​ൻ വീ​ണ്ടും ഷൂ​ട്ട് ചെ​യ്തു.

അ​പ്പോ​ഴേ​ക്കും ആ​ര്യ​ൻ, വെ​ള്ളാ​ന​ക​ളു​ടെ നാ​ട് ഇ​ങ്ങ​നെ​യു​ള്ള ഹി​റ്റു​ക​ളൊ​ക്കെ വ​ന്നു​ക​ഴി​ഞ്ഞു. ലാ​ലി​ന് എ​ന്‍റെ മേ​ലു​ള്ള വി​ശ്വാ​സം കൂ​ടി. അ​ങ്ങ​നെ​യി​രി​ക്കെ ഈ ​രം​ഗം വീ​ണ്ടും ഷൂ​ട്ട് ചെ​യ്ത​പ്പോ​ൾ ലാ​ൽ മ​നോ​ഹ​ര​മാ​യി ചെ​യ്തു. അ​തി​ന് ശേ​ഷം ഞാ​ൻ ഈ ​ര​ണ്ടു രം​ഗ​ങ്ങ​ളും എ​ഡി​റ്റിംഗ് റൂ​മി​ലി​ട്ട് ലാ​ലി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

ചി​ത്രം സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് സ​ത്യ​ൻ അ​ന്തി​ക്കാ​ടും ശ്രീ​നി​വാ​സ​നും പ്രി​വ്യൂ ക​ണ്ടു പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​വ​ർ​ക്കും അ​വ​രു​ടേ​താ​യ ഒ​രു സം​ശ​യം സി​നി​മ​യു​ടെ കാ​ര്യ​ത്തി​ലു​ണ്ടായി​രു​ന്നെ​ന്നും എ​ന്നാ​ൽ എ​ന്നെ വി​ഷ​മി​പ്പി​ക്കേ​ണ്ടെന്ന് ​ക​രു​തി അ​വ​ർ അ​പ്പോ​ൾ അ​ക്കാ​ര്യം എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.