ശാന്തം, ബാല്യകാല സഖി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന ഇടം എന്ന ചിത്രത്തിലൂടെയാണ് സീമാ ബിശ്വാസ്, തന്റെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. ചിത്രം ഏകം ഒടിടി ഡോട്ട് കോമിലാണ്.
വാര്‍ധ്യക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദനകളിലേക്ക്, അവരുടെ ജീവിതത്തിലേക്കാണ് ഇടം കാമറ തിരിക്കുന്നത്. സീമാ ബിശ്വാസ്, ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബോധി അക്കാദമി നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതാപ് പി.നായരാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മനോജ് കണ്ണോത്താണ്.
സീമ ബിശ്വാസ് വീണ്ടും മലയാളത്തില്‍
06:36 PM Aug 09, 2021 | Deepika.com