ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമ കഥയിലെ ഗാനം പുറത്തുവിട്ടു. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, സിയാ ഉൾഹാഖ്, സൂരജ് എന്നിവർ ചേർന്നാണ്.
നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടാണ് സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
സലീം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷഹീർ, ധർമജൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്േറാ ജോസഫ്, സി.ആർ. സലീം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഒരു യമണ്ടൻ പ്രേമകഥയിലെ തട്ടുപൊളിപ്പൻ ഗാനം കാണാം
10:30 AM Apr 22, 2019 | Deepika.com