പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെയുടെ ട്രെയിലർ പുറത്തുവിട്ടു. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല്ലവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പാർവതി അവതരിപ്പിക്കുന്നത്.
ആസിഫ് അലി, ടോവിനൊ തോമസ്, രണ്‍ജി പണിക്കർ, സംയുക്ത മേനോൻ, അനാർക്കലി മരയ്ക്കാർ, സിദ്ധിഖ്, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.
എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഉയരെയുടെ ട്രെയിലർ കാണാം
10:07 AM Apr 18, 2019 | Deepika.com