"എ​ന്‍റെ ക്ഷ​മ​യ്ക്ക് അ​തി​ര് ഉ​ണ്ട്, അ​തു​മാ​റി​യാ​ൽ ചാ​ന​ൽ പൂ​ട്ടി​ക്കും'

02:14 AM Aug 02, 2021 | Deepika.com

ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ലെ ഏ​താ​നം ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം എ​ടു​ത്ത് വീ​ഡി​യോ​യാ​ക്കി യൂ​ട്യൂ​ബി​ൽ ഇ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു‌​മെ​ന്ന് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. ത​ന്‍റെ ക്ഷ​മ​യ്ക്ക് അ​തി​രു​ണ്ടെ​ന്നും അ​തു​മാ​റി​യാ​ൽ ചാ​ന​ൽ പൂ​ട്ടി​ക്കു​ന്ന​തു​വ​രെ കോ​ട​തി ക​യ​റു​മെ​ന്നും സാ​ധി​ക കു​റി​ക്കു​ന്നു.

സാ​ധി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ എ​ടു​ത്താ​ണ് ചി​ല യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ വീ​ഡി​യോ നി​ർ​മി​ക്കു​ന്ന​ത്. ഇ​ത്ത​രം വീ​ഡി​യോ​ക​ളെ കു​റി​ച്ച് സാ​ധി​ക നേ​ര​ത്തെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്‍റെ ഫോ​ട്ടോ​സ് എ​ടു​ത്ത് ഷൂ​ട്ട് ചെ​യ്ത് യൂ​ട്യൂ​ബി​ലി​ടു​ന്ന വീ​ഡി​യോ​ക​ളു​ടെ ക്യാ​പ്ഷ​നാ​ണ് ര​സം. ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ സാ​ധി​ക, ന​ടി സാ​ധി​ക ഷ​ര്‍​ട്ടി​ല്‍ എ​ന്ത് ചെ​യ്‌​തെ​ന്ന് ക​ണ്ടാ​ല്‍ നി​ങ്ങ​ള്‍ ഞെ​ട്ടും ഇ​തൊ​ക്കെ​യാ​യി​രി​ക്കും ക്യാ​പ്ഷ​ന്‍. ഞാ​ന്‍ ഇ​ട​യ്ക്ക് ക​യ​റി നോ​ക്കാ​റു​ണ്ട്.

എ​ന്നെ ത​ന്നെ സെ​ര്‍​ച്ച് ചെ​യ്ത് നോ​ക്കും. സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ഹോ​ട്ട് എ​ന്ന് അ​ടി​ച്ച് കൊ​ടു​ത്താ​ലേ എ​ന്നെ കി​ട്ടാ​റു​ള്ളു. പു​തി​യ​താ​യി എ​ന്താ​ണ് വ​ന്ന​തെ​ന്ന് അ​റി​യാ​ന്‍ ഗു​ഗി​ളി​ല്‍ ക​യ​റി നോ​ക്കും. - സാ​ധി​ക പ​റ​യു​ന്നു.