നിയമസഭ കയ്യാങ്കളി കേസിൽ ഉൾപ്പെട്ട മന്ത്രി ശിവൻകുട്ടിയെ പരിസഹിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കേസിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയടക്കമുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കലാതിലക മോഹികൾ ശ്രദ്ധിക്കുക അടുത്തവർഷം മുതൽ സംസ്ഥാന യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കുമത്രെ എന്നായിരുന്നു പോസ്റ്റ്.
"യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കുമത്രെ'
01:27 AM Jul 30, 2021 | Deepika.com