വിക്രം സിനിമ പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ നിറയുകയാണ്. ഓരോദിവസവും ചിത്രത്തെ സംബന്ധിക്കുന്ന പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിത കാളിദാസ് ജയറാം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്ന വിശേഷമാണ് ഏറ്റവും ഒടുവിൽ വരുന്നത്.
ചിത്രത്തില്‍ കാളിദാസിന്റെ വേഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കമൽഹാസന്റെ മകന്റെ വേഷമാണ് കാളിദാസ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച പൂജ ചടങ്ങോടു കൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
ബാലതാരമായി മലയാള സിനിമയില്‍ എത്തിയ കാളിദാസിന്റെ നായകനായുള്ള അരങ്ങേറ്റം തമിഴ് സിനിമയിലൂടെയായിരുന്നു. ജയറാമുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കമല്‍ ഹസന് ആണ് അന്ന് കാളിദാസിനെ അഭിമുഖപ്പെടുത്തിയത്. വിക്രത്തിൽ കമല്‍ ഹസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വിക്രത്തിൽ കമൽഹാസന്റെ മകനായി കാളിദാസ്? ആകംക്ഷയോടെ ആരാധകർ
06:12 PM Jul 27, 2021 | Deepika.com