നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്രനിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡിൽ നിന്നും പുറത്തുനിന്നും നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
സിനിമാ മേഖലയിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്നാണ് വിഷയത്തിൽ നടി കങ്കണ റണൗത്ത് പ്രതികരിച്ചത്. രാജ് കുന്ദ്ര അറസ്റ്റിലായതു പോലുള്ള കാര്യങ്ങൾ അറിയാവുന്നതു കൊണ്ടാണ് സിനിമ രംഗത്തെ ഒരു അഴുക്കുചാൽ എന്ന് താൻ വിശേഷിപ്പിക്കുന്നതെന്നും കങ്കണ പറഞ്ഞു.
"മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്റെ ഏറ്റവും അടിയിൽ നിന്നു തന്നെ ഞാൻ ഞാൻ നിർമിക്കുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും. നമ്മുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യം. അതിനായി സിനിമ മേഖലയിൽ ഒരു ശുദ്ധീകരണം ആവശ്യമാണ്' -കങ്കണ റണൗത്ത് പറയുന്നു.
"എന്റെ ചിത്രത്തിലൂടെ ബോളിവുഡിനെ ഈ അഴുക്കുചാലിൽ നിന്ന് കരകയറ്റും'
05:54 PM Jul 26, 2021 | Deepika.com