ഒരുകാലത്ത് മലയാളസിനിമയില്‍ നായികയായി തിളങ്ങി നിന്ന താരമാണ് രോഹിണി. ബാലതാരമായി സിനിമയില്‍ എത്തിയ നടി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ആന്ധ്രയാണ് സ്വദേശമെങ്കിലും മലയാളത്തില്‍ ശ്രദ്ധേയ ഒട്ടനവധി വേഷങ്ങള്‍ രോഹിണിക്ക് ലഭിച്ചു. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതലും തിളങ്ങിയത്.
രോഹിണിയെ കരയിപ്പിച്ച ഒരു അനുഭവം മണിയന്‍പിളള രാജു ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പങ്കുവച്ചിരുന്നു. മണിയന് പിള്ള പറഞ്ഞതിങ്ങനെ...
"രോഹിണിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. എനന്റെ നായികയായും രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാന്‍ കരയിപ്പിച്ച, എനിക്ക് ഏറെ വിഷമമുണ്ടാക്കിയ ഒരു സംഭവമുണ്ട്. അറിയാത്ത വീഥികള്‍ എന്ന കെ. എസ്. സേതുമാധവന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു.
ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചുകഴിഞ്ഞാല്‍ മൂന്നുനാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല. അപ്പോ തോന്നിയ ഒരു മോശം ബുദ്ധി. ഞാന്‍ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാം എന്ന്.
കഴിച്ചു നോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു, അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു. എനിക്ക് വലിയ വിഷമമായി പോയി.
പിന്നെ ആള്ക്കാർ ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി.
വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തീഭാവമാണ് രോഹിണിയെന്ന് മനസിലായിലായെന്നും മണിയന് പിള്ള രാജു പറഞ്ഞു.
രോഹിണിയെ കരയിപ്പിച്ച മണിയന്‍പിളള രാജു!
05:34 PM Jul 25, 2021 | Deepika.com