മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി തിളങ്ങി നില്ക്കുന്ന താരമാണ് അനു ജോസഫ്. അവിവാഹിതയായ അനു അടുത്തിടെ തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവച്ചിരുന്നു.
ലോകത്തിലെ എന്തിനെ കുറിച്ചും തനിക്ക് സംസാരിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം പങ്കാളി എന്ന് മാത്രമേ കണ്ടീഷന്‍ ഉള്ളുവെന്നാണ് അനു പറഞ്ഞത്.
"നമ്മളെ മനസിലാക്കണം, പറയുന്നതൊക്കെ കേള്‍ക്കണം, സമാധാനം ഉണ്ടാവണം. ഞാന്‍ അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ല. വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം ജീവിത പങ്കാളി. അതുകൊണ്ട് അത്തരമൊരാള്‍ എന്റെ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം.' -അനു ജോസഫ് പറയുന്നു
"ഒരു കണ്ടീഷൻ മാത്രം! അത്തരമൊരാള്‍ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം'
05:38 PM Jul 18, 2021 | Deepika.com