സാൻ ഡീഗോ മൂവി അവാർഡ്സ് യുഎസ്എയിൽ നിന്നു മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം മാനവ് സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്കാരം മാനവിനെ തേടിയെത്തുന്നത് ഇത് പതിനഞ്ചാം തവണയാണ് .
ഇരുമ്പ് എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണന്റെ രചിനയിൽ പ്രതീഷ് ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.
തന്റെ പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.
മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പ് ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 35 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.
മാനവിനു മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം
05:47 PM Jul 15, 2021 | Deepika.com