തെലങ്കാനയിൽ ഷൂട്ടിംഗ് ആരംഭിച്ച് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം "ബ്രോഡാഡി'. ചിത്രത്തിന്റെ പൂജയുടെ വീഡിയോയും ആദ്യ ലൊക്കേഷൻ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. പൃഥ്വിരാജും കല്യാണി പ്രിയദർശനുമുള്ള രംഗത്തിന്റെ ചിത്രമാണ് ഡയറക്ടർ കൂടിയായ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
'ഡയറക്ടർ സർ വീണ്ടും മോണിറ്ററിനു പിന്നിലെത്തി' എന്ന അടിക്കുറുപ്പോടെ പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കൂടുതലും ഇൻഡോർ സാധ്യതയുള്ള ചിത്രം ഒരുവിധത്തിലും കേരളത്തിൽ നടത്താൻ കഴിയാതെ വന്നതോടെയാണ് തെലങ്കാനയിലേക്ക് ആരംഭിച്ചത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധായകനാവുന്ന സിനിമ കൂടിയാണ് 'ബ്രോ ഡാഡി'.
"ബ്രോഡാഡി' തെലങ്കാനയിൽ തുടങ്ങി; വീഡിയോ കാണാം
04:22 PM Jul 15, 2021 | Deepika.com