ഫ്ര​ഞ്ച് സം​സാ​രി​ക്കാ​ൻ ഒ​രു​ങ്ങി അ​മി​ത് ച​ക്കാ​ല​ക്ക​ൽ; ജി​ബൂ​ട്ടി റീ​ലീ​സ് ചെ​യ്യു​ന്ന​ത് ആ​റോ​ളം ഭാ​ഷ​ക​ളി​ൽ

11:48 AM Jul 15, 2021 | Deepika.com

‍യു​വ​താ​രം അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ നാ​യ​ക​നാ​കു​ന്ന റൊ​മാ​ന്‍റി​ക് ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ ജി​ബൂ​ട്ടി ഫ്ര​ഞ്ച് ഭാ​ഷ​യി​ലും റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

പ്ര​ണ​യ​ത്തി​നും ആ​ക്ഷ​നും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഈ ​ചി​ത്ര​ത്തി​ന്റെ ഭൂ​രി​ഭാ​ഗ​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ജി​ബൂ​ട്ടി​യി​ലാ​ണ്‌ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. ജി​ബൂ​ട്ടി​യു​ടെ സൗ​ന്ദ​ര്യം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​യി​രി​ക്കും ത​ങ്ങ​ളു​ടേ​തെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ബ്ലൂ​ഹി​ൽ നെ​യ്‌​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ബാ​ന​റി​ൽ ജി​ബൂ​ട്ടി​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി ജോ​ബി. പി. ​സാം നി​ർ​മി​ച്ച ചി​ത്രം എ​സ്.​ജെ സി​നു​വാ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് അ​ഫ്സ​ൽ അ​ബ്ദു​ൾ ല​ത്തീ​ഫും എ​സ്‌. ജെ. ​സി​നു​വും ചേ​ർ​ന്നാ​ണ്.

കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, വി​നാ​യ​ക്‌ ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക്‌ ദീ​പ​ക്‌ ദേ​വ്‌ സം​ഗീ​തം ന​ൽ​കു​ന്നു.