ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവര്‍ന്ന ഉപ്പും മുളകും എന്ന സീരിയല്‍ താരങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നു.
നവാഗതനായ ജയന് വി. കുറുപ്പ് സംവിധാനം ഈ ചിത്രത്തിന് കഥയെഴുതുന്നത് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബിജു സോപാനം തന്നെയാണ്. ഉപ്പും മുളകും സീരിയല്‍, കപ്പേള ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ബ്ലൂംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളിയും ബില്‍ഡറുമായ വേണുഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും.
ഉപ്പും മുളകും താരങ്ങളുടെ സിനിമ വരുന്നു
07:40 PM Jul 14, 2021 | Deepika.com