"പ​പ്പേ​ട്ട​ൻ ക​ട്ട് പ​റ​ഞ്ഞു, ഞാ​ൻ ഞെ​ട്ടി​ത്തി​രി​ഞ്ഞു നോ​ക്കി'

04:08 PM Jul 12, 2021 | Deepika.com

മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ന​ട​നാ​ണ് അ​ശോ​ക​ൻ. അ​ന​ശ്വ​ര ച​ല​ച്ചി​ത്ര​കാ​ര​നാ​യ പ​ത്മ​രാ​ജ​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ സ്ഥി​രം​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ശോ​ക​ൻ.

1978ൽ ​പ​ത്മ​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്ത പെ​രു​വ​ഴി​യ​മ്പ​ലം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ സി​നി​മാ​പ്ര​വേ​ശം. ഭ​ര​ത് ഗോ​പി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. ഇ​പ്പോ​ഴി​താ, ചി​ത്ര​ത്തി​ലെ അ​നു​ഭ​വം പ​ങ്കു​വ​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ശോ​ക​ൻ.

"ആ​ദ്യ സീ​ന്‍ ത​ന്നെ ഭ​ര​ത് ഗോ​പി ചേ​ട്ട​നോ​ടൊ​പ്പ​മാ​യി​രു​ന്നു. സീ​ന്‍ ക​ഴി​യാ​റാ​യ​പ്പോ​ള്‍ പ​പ്പേ​ട്ട​ന്‍ ക​ട്ട് എ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ പെ​ട്ടെ​ന്ന് ഞെ​ട്ടി​ത്ത​രി​ച്ച് പി​റ​കി​ലേ​ക്ക് നോ​ക്കി. അ​തു​വ​രെ ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത് ന​മ്മ​ള്‍ എ​ന്തോ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മ്പോ​ണ് ക​ട്ട് എ​ന്ന് പ​റ​യു​ന്ന​ത് എ​ന്നാ​ണ്. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് അ​ങ്ങ​നെ​യ​ല്ലെ​ന്നും ഒ​രു ഷോ​ട്ട് അ​വ​സാ​നി​ക്കു​മ്പോ​ള്‍ പ​റ​യു​ന്ന​താ​ണെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​നി​ക്ക് പ​റ​ഞ്ഞു​ത​ന്നു.'- അ​ശോ​ക​ൻ പ​റ​ഞ്ഞു.

0