പാർവതി നായികയാകുന്ന ഉയരെയിലെ ലിറിക്കൽ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചത് വിജയ് യേശുദാസ്, സിതാര എന്നിവർ ചേർന്നാണ്. കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ പാർവതി അവതരിപ്പിക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി, സംയുക്ത മേനോൻ, അനാർക്കലി മരയ്ക്കാർ, രണ്‍ജി പണിക്കർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോബി, സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിനായി തിരക്കഥയൊരുങ്ങിയിരിക്കുന്നത്. എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഉയരെയിലെ ലിറിക്കൽ ഗാനം എത്തി
04:23 PM Apr 07, 2019 | Deepika.com